Wednesday, 30 August 2017

ജിമിക്കി കമ്മലില്‍ ഒരു ലാലേട്ടന്‍ മാജിക്‌ ഉണ്ട്......എന്താണെന്ന്‍ അറിയേണ്ടേ....ദേ.....!

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ ഒന്നടങ്കം മനസ്സ് കീഴടക്കിയ ഗാനമാണ് ‘എന്‍റമ്മേടെ ജിമീക്കി കമ്മല്‍’. എന്നല്‍ ഈ ഗാനത്തില്‍ ഒളിഞ്ഞു കിടക്കുന്ന കൌതുകകരമായ ഒരു കാര്യമുണ്ട്. നായകനായ ലാലേട്ടന്‍റെ എന്ട്രിയോടുകൂടിയാണ് ഈ പാട്ട് അവസാനിക്കുന്നത്‌. വളരെ താളത്തിലും ഈണത്തിലും നീങ്ങുന്ന ഗാനം മോഹന്‍ലാലിന്‍റെ പേര് അതായത് ‘ലാല്‍’ എന്ന് പറഞ്ഞാണ് ഗാനരജയിതാവ് അനില്‍ പനച്ചൂരാന്‍ അവസാനിപ്പിച്ചിരികുന്നത്. ശ്രദ്ധിച്ചിട്ടില്ലെങ്കില്‍  ദേ ഒന്ന്  കണ്ടു നോക്കു.....



Monday, 28 August 2017

ഒടിയന്‍ ഷൂട്ടിംഗ് ആരംഭിച്ചു...


പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നടന വിസ്മയം ലാലേട്ടന്‍റെ പുതിയ ചിത്രം ഓടിയന്‍റെ ഷൂട്ടിംഗ് ബനാറസിലും കാശിയിലുമായി തുടങ്ങിയിരിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ഈ ചലച്ചിത്രം സംവിധാനം ചെയുന്നത് പ്രശസ്ത പരസ്യസംവിധയകനായ ശ്രീകുമാര്‍ മേനോനാണ്. ഒടിയന്‍ മാണിക്ക്യന്‍ എന്നാണു മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണന്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. വ്യത്യസ്തമായ വീഡിയോ ലോഞ്ചിലൂടെയും മോഷന്‍ പിക്ച്ചറിലൂടെയും ഒടിയന്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിടുണ്ട്.

പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും വെള്ളിത്തിരയില്‍

പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അര...