പാത്ര സൃഷ്ടി കൊണ്ട് നമ്മെ
അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക്
മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘കാറ്റ്’ എന്ന
ചിത്രത്തിലൂടെയാണ് വീണ്ടും ഗന്ധര്‍വന്‍റെ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനില്‍
എത്തുന്നത്. പദ്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍
ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്.
കൌതുകകരവും വായനക്കാരില്‍ താത്പര്യമുണര്ത്തുന്നതുമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിച്ചു ആശയസംവേദനത്തിന്റെ പുതിയ സാധ്യതകള്‍ തേടുകയാണ് 'വിളംബരം' എന്ന ഈ പുതിയ ബ്ലോഗ്. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഇതൊരു നവ്യാനുഭവമാകുമെന്നു പ്രതീക്ഷിക്കുന്നു.
Wednesday, 13 September 2017
Tuesday, 12 September 2017
മഴയായ് പെയ്തിറങ്ങിയ ക്ലാര
തൂവാനതുമ്പികള്‍ എന്ന ചലച്ചിത്രത്തിന്‍റെ മാസ്മരികത ഇന്നും പ്രേക്ഷകര്‍ക്ക്
അജ്ഞാതമാണ്. അത്കൊണ്ടുതന്നെയാണ് ഓരോ കാഴ്ചയിലും അതൊരു നവ്യാനുഭവമാകുന്നത്.
വിശാലവും വന്യവുമായ
ജയകൃഷ്ണന്‍റെ മനസ്സാകുന്ന മണ്ണില്‍ ക്ലാരയകുന്ന മഴ പ്രണയത്തിന്‍റെ വിത്തുകള്‍
പാകുന്നു. ആനന്ദത്തിന്‍റെയും ആഘോഷത്തിന്‍റെയും വസന്തകാലം പിന്നീട് വിരഹത്തിന്‍റെ
വേനലിന് വഴിമാറുന്നു. നശ്വരമായ ഋതുകാലഘട്ടങ്ങള്‍ മണ്ണിനു
സുപരിചിതമാണല്ലോ...തെല്ലൊരു നൊമ്പരത്തോടെയാണെങ്കിലും അത് അനിവാര്യമായ പുതിയ
സാധ്യതകളെ കാത്തിരുന്നു. കാലം ജയകൃഷ്ണനായി കാത്തുവെച്ച പ്രതീക്ഷയുടെ പുതിയ മുകുളമായിരുന്നു
രാധ എന്ന പെണ്‍കുട്ടി.
സ്നേഹമായിരുന്നു തൂവാനതുമ്പികളുടെ
ഭാഷ. ജയകൃഷ്ണനും ഋഷിയും തമ്മിലുള്ള സൌഹൃദത്തിലും, ക്ലാര ജയകൃഷ്ണന്‍ പ്രണയത്തിലും,
രാധ- ജയകൃഷ്ണന്‍ ബന്ധത്തിലുമെല്ലാം അത് വളരെയധികം പ്രതിഫലിക്കുന്നു. ഒരു പക്ഷേ
സ്നേഹത്തിന്‍റെ ആ ഒരു ഊഷ്മളത തന്നെയാവാം പ്രേക്ഷകരിലേക്കും പകര്‍ന്നു നല്‍കപ്പെട്ടത്.
വശ്യമായ ആ ചലച്ചിത്രാഖ്യാനത്തിലെ
മനോഹരമായ ഒരു അധ്യായത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.
Thursday, 7 September 2017
യു-ടൂബില്‍ തരംഗമായി “ക്വീന്‍” ട്രേയ്‌ലെര്‍
കേരളത്തിലെ പ്രേക്ഷകര്‍
വ്യത്യസ്തമായ സിനിമകളെ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് “ക്വീന്‍” എന്ന മലയാള
ചലച്ചിത്രത്തിന് കിട്ടുന്ന പിന്തുണ. ജോസ് ആന്‍റ്ണി സംവിധാനം ചെയ്തിരിക്കുന്ന ഈ
ചിത്രം ഇതിനോടകം തന്നെ യുടുബില്‍ 2.5 മില്ല്യണിലതികം വ്യൂവെര്‍ഷിപ് നേടിക്കഴിഞ്ഞു.
Wednesday, 6 September 2017
സോളമനേയും സോഫിയയേയും ഓര്മിപിച്ചു വീണ്ടും ആ ഈണം......
സോളമന്‍റെ മുന്തിരി തോട്ടത്തെയും
സോഫിയയുടെ സ്വപ്നങ്ങളെയും ആവാഹിച്ച മാസ്മരികമായ, വശ്യമായ ആ തീം സോങ്ങ് ഇതാ 31 വര്‍ഷങ്ങള്‍ക്കു ശേഷം
വീണ്ടും പ്രേക്ഷകരിലേക്ക്. ഷെബിയുടെ സംവിധാനത്തില്‍ റോണി റാഫേല്‍ ഈണം നല്‍കി വിദു
പ്രതാപ് ആലപിച്ച “ബോബി” എന്ന ചിത്രത്തിലെ “ ദൂരെ ദൂരെ” എന്ന ഗാനത്തിലൂടെയാണ് ഈ ഈണം
വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഒന്ന് കേട്ടു നോക്കൂ.
Subscribe to:
Posts (Atom)
പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും വെള്ളിത്തിരയില്‍
പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അര...
-
പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അര...
-
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നടന വിസ്മയം ലാലേട്ടന്റെ പുതിയ ചിത്രം ഓടിയന്റെ ഷൂട്ടിംഗ് ബനാറസിലും കാശിയിലുമാ യി തുടങ്ങിയിരിക്ക...